പ്രചാരണത്തിന് തുടക്കമിട്ട് തോമസ് ഉണ്ണിയാടന്
പ്രചാരണത്തിന് തുടക്കമിട്ട് തോമസ് ഉണ്ണിയാടന്
ഇരിങ്ങാലക്കുട: യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്നു കരുതുന്ന തോമസ് ഉണ്ണിയാടന് ഔദ്യോഗിക പ്രഖ്യാപനത്തിനു മുമ്പേ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് മണ്ഡലം കമ്മിറ്റി യോഗത്തിലെ തീരുമാനപ്രകാരമാണു പ്രചാരണത്തിനു തുടക്കമിട്ടത്. കാട്ടൂര്‍ കരാഞ്ചിറയില്‍ കഴിഞ്ഞ ദിവസം രാവിലെ എട്ടോടെയാണു പര്യടനം ആരംഭിച്ചത്. കാട്ടൂര്‍, പടിയൂര്‍, പൂമംഗലം പഞ്ചായത്തുകളിലും നഗരസഭയിലെ ചിലയിടങ്ങളിലും കടകളിലും സ്ഥാപനങ്ങളിലും സന്ദര്‍ശനം നടത്തി. വൈകീട്ട് ആറോടെ ഇരിങ്ങാലക്കുടയില്‍ പര്യടനം പൂര്‍ത്തിയായി. തുടര്‍ന്ന് ആറോടെ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ കോതമംഗലത്തേക്കു തിരിച്ചു. എ.എസ്. ഹൈദ്രോസ്, ബിജു ചണാശേരി, നഗരസഭ ഉപാധ്യക്ഷന്‍ പി.ടി. ജോര്‍ജ് എന്നിവര്‍ പര്യടനത്തില്‍ പങ്കെടുത്തു

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം