ഇന്നസെന്റിന്റെ വീട്ടില്‍ നിന്നു പ്രചാരണത്തുടക്കമിട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്. ബിന്ദു.
ഇന്നസെന്റിന്റെ വീട്ടില്‍ നിന്നു പ്രചാരണത്തുടക്കമിട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്. ബിന്ദു.
ഇരിങ്ങാലക്കുട: മുന്‍ എംപി ഇന്നസെന്റിന്റെ വീട്ടില്‍ നിന്നു പ്രചാരണത്തുടക്കമിട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്. ബിന്ദു. കഴിഞ്ഞ ദിവസം ഇന്നസെന്റിന്റെ വസതിയില്‍ എത്തിയ സ്ഥാനാര്‍ഥിയെ ഇന്നസെന്റിന്റെ കൊച്ചുമകള്‍ അന്ന മാലയിട്ട് സ്വീകരിച്ചു. ബിന്ദുവിന്റെ അച്ഛന് രാധാകൃഷ്ണന് നാഷണല്‍ സ്കൂളില്‍ പഠിപ്പിച്ചിരുന്ന കാലത്തെ തമാശകളും വിശേഷങ്ങളും ഇന്നസെന്റ് പങ്കുവെച്ചു. സിപിഎം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി ഓഫീസിലെത്തിയ ബിന്ദു പര്യടനം തുടങ്ങുന്നതിനു മുമ്പായി തൊട്ടടുത്ത് താമസിക്കുന്ന മുന്‍ കൗണ്‍സിലര്‍ കൂടിയായ അമ്മാവന് വേണു ഗോപാലിന്റെ വീട് സന്ദര്‍ശിച്ചു. മുരിയാട് പഞ്ചായത്തിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളുടെ വീടുസന്ദര്ശനമായിരുന്നു പിന്നീട്. പരേതനായ പി.എല്‍. ഔസേപ്പ് മാസ്റ്ററുടെ വീട്ടിലെത്തി പിന്തുണ തേടി. പിന്നീട് പുല്ലൂരിലുള്ള സിപിഐ നേതാവ് കെ.സി. ഗംഗാധരനെക്കണ്ട് അനുഗ്രഹം വാങ്ങി. ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളായ പി.ഡി. പോള്‍, ചന്ദ്രന് കോമ്പാത്ത്, പിതാവ് രാധാകൃഷ്ണന്റെ സഹപാഠിയും സുഹൃത്തുമായ പ്രഫ. മാമ്പുഴകുമാരന്, കൂട്ടുകാരി ജയശ്രീയുടെ പിതാവും കഥകളി ഗുരുവുമായിരുന്ന കലാനിലയം രാഘവനാശാന്, പ്രഫ. ടി.ജെ. ശിവശങ്കരന്, ബാലസാഹിത്യകാരനായ കെ.വി. രാമനാഥന് എന്നിവരുടെ വീടുകളിലെത്തി. ഉച്ചയ്ക്ക് ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ കോണ്‍വെന്റിലെ അന്തരിച്ച സിസ്റ്റര്‍ക്കു ആദരാഞ്ജലി അര്‍പ്പിച്ചു. ഗുരുവായ പ്രഫ. സാവിത്രി ലക്ഷ്മണന്റെ വീട്ടിലെത്തി അനുഗ്രഹം വാങ്ങാനും മറന്നില്ല.