എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്വെന്ഷന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥി പ്രഫ. ആര്. ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ആരംഭിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കുന്നതിനായുള്ള കണ്വെന്ഷന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ എസ്എന്‍ബിഎസ് ഹാളില്‍ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, മുന്‍ എംപി ഇന്നസെന്റ്, സ്ഥാനാര്‍ഥി പ്രഫ. ആര്. ബിന്ദു, പ്രഫ. കെ.യു. അരുണന് എംഎല്‍എ, പി.കെ. ഡേവിസ് മാസ്റ്റര്‍, മുഹമ്മദ് കുട്ടി കേച്ചേരി, ടി.കെ. ഉണ്ണികൃഷ്ണന്, ഷീബ ബാബു, വി.പി. മായ മോഹനന്, അഡ്വ. ജോഷി കുര്യാക്കോസ്, ടി.കെ. വര്‍ഗീസ്, കെ.കെ. ബാബു, അശോകന് ചരുവില്‍, ഉല്ലാസ് കളക്കാട്ട്, കെ.സി. പ്രേമരാജന്‍, കെ.പി. ദിവാകരന്, അഡ്വ. കെ.ആര്. വിജയ എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ 2501 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയെ രൂപികരിച്ചു. ഭാരവാഹികളായി മുന്‍ എംപി ഇന്നസെന്റ്, പ്രഫ. കെ.യു. അരുണന് എംഎല്‍എ, പ്രഫ. മീനാക്ഷി തമ്പാന്, പോള്‍ കോക്കാട്ട്, കെ.വി. രാമനാഥന്, കെ. ശ്രീകുമാര്‍ (രക്ഷാധികാരികള്‍) പി. മണി (ചെയര്മാന്), ഉല്ലാസ് കളക്കാട്ട് (സെക്രട്ടറി), കെ.സി. പ്രേമരാജന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.