കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇരിങ്ങാലക്കുട രൂപത ഉപവാസ സമരം നടത്തി

ഇരിങ്ങാലക്കുട: കാര്‍ഷിക ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രൂപത ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇരിങ്ങാലക്കുട ആല്ത്തറക്കലില് ഉപവാസ സമരം നടത്തി. ഉപവാസ സമരം രൂപത വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. ഏകോപന സമിതി ഡയറക്ടര്‍ ഫാ. ജിജി കുന്നേല്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപതാ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സമരത്തിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. കെആര്‍എല്‍സിഎ വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് മുഖ്യപ്രഭാഷണം നടത്തി. രൂപത മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. ഡേവിസ് കിഴക്കന്തല, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സണ്‍ കോട്ടോളി, കണ്‍വീനര്‍ ജോസഫ് അക്കരക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. ജോണ്സന് മാനാടന്‍, ഫാ. മെഫിന്‍ തെക്കേക്കര, ജോസ് ജെ. ചിറ്റിലപ്പിള്ളി, ജോസഫ് അക്കരക്കാരന്‍ എന്നിവര്‍ ഇരിങ്ങാലക്കുടയിലെ സമരത്തിനു നേതൃത്വം നല്കി. സമാപന സമ്മേളനo കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത് ഉദ്ഘാടനം ചെയ്തു.