കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ ഇന്റര്‍ കൊളീജിയറ്റ് വോളിബോള്‍ മത്സരത്തില്‍ ക്രൈസ്റ്റ് ജേതാക്കള്‍
ഇരിങ്ങാലക്കുട: കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ ഇന്റര്‍ കൊളീജിയറ്റ് വോളിബോള്‍ മത്സരത്തില്‍ അസ്മാബി കോളജിനെ 3-1 നു പരാജയപ്പെടുത്തി ക്രൈസ്റ്റ് കോളജ് ഒന്നാം സ്ഥാനം നേടി. കൊടുങ്ങല്ലൂര്‍ കെകെടിഎം കോളജ് മൂന്നാം സ്ഥാനവും നൈപുണ്യ കോളജ് നാലാം സ്ഥാനവും നേടി. അടുത്ത മാസം ദേവഗിരി സെന്റ് ജോസഫ്സ് കോളജില്‍ നടക്കുന്ന ഇന്റര്‍ സോണ്‍ മത്സരത്തില്‍ ഈ നാലു ടീമുകള്‍ പങ്കെടുക്കും. പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് ഉദ്ഘാടനം നിര്‍വഹിച്ചു. കായിക വിഭാഗം മേധാവി ഡോ. ബിന്റു ടി. കല്യാണ്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സാംബശിവന്, സര്‍വകലാശാല സെനറ്റ് അംഗവും വൈസ് പ്രിന്‍സിപ്പലുമായ ഫാ. ജോയ് പീണിക്കപറമ്പില്‍, സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗം ഡോ. ഹരി ദയാല്‍ എന്നിവര്‍ പ്രസംഗിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം