യുഡിഎഫ് നിയോജകമണ്ഡലം കണ്വെന്ഷന് ബെന്നി ബെഹനാന് എംപി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: പാവങ്ങള്‍ക്കുള്ള ദുരിതാശ്വാസ നിധിയില്‍ നിന്നുപോലും തട്ടിപ്പു നടത്തിയ എല്‍ഡിഎഫിന് കേരളത്തിലെ ജനങ്ങള്‍ക്ക് എന്ത് ഉറപ്പാണ് നല്കാന് സാധിക്കുകയെന്നു ബെന്നി ബെഹനാന് എംപി. യുഡിഎഫ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി സെക്രട്ടറി എം.എസ്. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്, ടി.എന്‍. പ്രതാപന്, ഡിസിസി പ്രസിഡന്റ് എം.പി. വിന്‍സെന്റ്, കെപിസിസി സെക്രട്ടറി ചാള്‍സ് ഡയസ്, കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എം.പി. ജാക്സണ്, പി.എ. മാധവന്, നഗരസഭ അധ്യക്ഷ സോണിയ ഗിരി, ആന്റോ പെരുമ്പുള്ളി, കെ.കെ. ശോഭനന്, സി.വി. കുര്യാക്കോസ്, സി.എച്. റഷീദ്, വികാസ് ചക്രപാണി, കെ.എ. റിയാസുദ്ധീന്‍, റോക്കി ആളൂക്കാരന്‍, രാജന് പൈക്കാട്ട്, ടി.വി. ചാര്‍ളി, കെ.കെ. ശോഭനന് എന്നിവര്‍ പ്രസംഗിച്ചു.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം