ഇരിങ്ങാലക്കുട രൂപത കെസിവൈഎമ്മിന്റെ 2021 വര്‍ഷത്തെ പ്രവര്‍ത്തന ലോഗോ പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട: സ്നേഹിക്കുവാനും ജീവിക്കുവാനും നയിക്കാനും ആഹ്വാനം നല്കി ഇരിങ്ങാലക്കുട രൂപത കെസിവൈഎമ്മിന്റെ 2021 വര്‍ഷത്തെ പ്രവര്‍ത്തന ലോഗോ പ്രകാശനം ചെയ്തു. ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രകാശനകര്‍മം നിര്‍വഹിച്ചു. ക്രൈസ്തവ യുവജനങ്ങളിലൂടെ തങ്ങളായിരിക്കുന്ന പ്രസ്ഥാനത്തിന്റെയും സഭയുടെയും മഹത്വം എല്ലാവരിലേക്കും പകര്‍ന്നു നല്‍കണമെന്നു ബിഷപ് അഭിപ്രായപ്പെട്ടു. കെസിവൈഎം ഇരിങ്ങാലക്കുട രൂപത ചെയര്മാന് എമില്‍ ഡേവിസ് അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടര്‍ ഫാ. മെഫിന്‍ തെക്കേക്കര, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ടിനോ മേച്ചേരി, ജനറല്‍ സെക്രട്ടറി നിഖില്‍ ലിയോണ്‍സ് എന്നിവര്‍ പ്രസംഗിച്ചു. ആനിമേറ്റര്‍ സിസ്റ്റര്‍ പുഷ്പ സിഎച്ച്എഫ്, വൈസ് ചെയര്‍പേഴ്സണ്‍ ഡിംബിള്‍ ജോയ്, ട്രഷറര്‍ സോളമന് തോമസ്, ജോയിന്റ് സെക്രട്ടറി ജിസ്മി തോമസ്, സെനറ്റ് അംഗങ്ങളായ ലിബിന് മുരിങ്ങലേത്ത്, ഡെല്‍ജി ഡേവിസ്, ആല്ബിന് ജോയ്, വനിതാ വിംഗ് കണ്‍വീനര്‍ പ്രിന്‍സി ഫ്രാന്‍സിസ്, മേഖലാ പ്രസിഡന്റുമാരായ ആന്റണി ജോസ്, ജോ ജോസഫ്, ലോഗോ രൂപ കല്പന ചെയ്ത മീഡിയ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ സെന്റോ സേവിയര്‍, മറ്റ് രൂപതാ സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി
കുടുംബശ്രീ ഭൂമിക ഫുഡ്സിന്റെ കൂട്ടുപെരുങ്കായം സംരംഭത്തിന് പൂമംഗലത്ത് തുടക്കം