പോള്‍ (58) എടക്കുളം
ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലുണ്ടായിരുന്ന എടക്കുളം സ്വദേശി മരിച്ചു
ഇരിങ്ങാലക്കുട: കൊടുങ്ങല്ലൂര്‍-പറവൂര്‍ റോഡില്‍ അപകടത്തില്‍ പരുക്കേറ്റ എടക്കുളം ഐക്കരകുന്ന് സ്വദേശി മരിച്ചു. ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇരിങ്ങാലക്കുട എടക്കുളം ഐക്കരക്കുന്ന് മാളിയേക്കല്‍ പരേതനായ അന്തോണിയുടെ മകന് പോള്‍ (58) ആണ് മരിച്ചത്. കഴിഞ്ഞ 12ന് കൊടുങ്ങല്ലൂര്‍-പറവൂര്‍ റോഡില്‍ മാളിയംപീടികം മുസ്ലിം പള്ളിക്ക് സമീപമാണ് അപകടം നടന്നത്. ഗുരുതരമായി പരുക്കേറ്റ പോള്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വച്ച് മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: റീന. മക്കള്‍: ആന്റണി സ്വീന്‍ പോള്‍, അലന് പോള്‍. സംസ്കാരം ഇന്ന്(22-04-2021) 9.30ന് ഐക്കരക്കുന്ന് പാദുവാ നഗര്‍ പള്ളിയില്‍.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി