മുരിയാട് പഞ്ചായത്തില്‍ പരിശോധനകള്‍ ഊര്‍ജിതമാക്കി
മുരിയാട്: ഗ്രാമപഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം ചേര്‍ന്നു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, വ്യാപാരിവ്യവസായി പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, പോലീസ് മേധാവികള്‍, സെക്ടറല്‍ മജിസ്ട്രേറ്റ്, റവന്യു അധികൃതര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കോവിഡ് പ്രതിരോധ നയത്തിന്റെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ജനങ്ങള്‍ സ്വയം ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. പരിശോധനകള്‍ ഊര്‍ജിതമാക്കുന്നതിനും, മൈക്ക് പ്രചരണം അടക്കമുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ലത ചന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, വൈസ് പ്രസിഡന്റ് ഷീല ജയരാജ് എന്നിവര്‍ പ്രസംഗിച്ചു.

ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കാനുള്ളത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കെഎസ്ആര്‍ടിസി സ്ത്രീ സൗജന്യ യാത്ര; പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരണം നല്കി
കെഎസ്ആര്‍ടിസി സ്ത്രീ സൗജന്യ യാത്ര; സ്വീകരണം നല്കി
തൂഫാന് ഗോളുമായി നടവരമ്പ് ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍
ഫിഫ വേള്‍ഡ് കപ്പ് മാമാങ്കത്തെ വരവേറ്റ് വിഎച്ച്എസ്എസ് കാറളം
സ്നേഹത്തണല്‍ സീനേജ് ക്ലബ് ചെണ്ടുമല്ലി തൈ വിതരണം ചെയ്തു