കോവിഡ് ബാധിച്ച് മരിച്ചു
ഇരിങ്ങാലക്കുട: കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന കൊറ്റനെല്ലൂര്‍ സ്വദേശി മരിച്ചു. കൊറ്റനെല്ലൂര്‍ ഇടപ്പിള്ളി വീട്ടില്‍ കുഞ്ഞുവറീത് മകന് ജോസ് (86) ആണ് മരിച്ചത്. ഈ മാസം 18 ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് കൊറ്റനെല്ലൂര്‍ ഫാത്തിമമാതാ ദേവാലയ സെമിത്തേരിയില്‍ നടക്കും. ഭാര്യ-പരേതയായ മേരി. മക്കള്‍-ബാബു, ആന്റു, തോമസ്, ലൂസി, മേഴ്സി. മരുമക്കള്‍-ലിസി, ഡോളി, ബിന്ദു, പരേതനായ തോമസ്, ലോറന്‍സ്.