വാര്‍ത്തകളുടെ നേര് വായനയ്ക്കു ദീപിക അനിവാര്യം: മാര്‍ പോളി കണ്ണൂക്കാടന്‍
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
സത്യം എന്താണെന്നു വളരെ നിഷ്പക്ഷമായി വ്യക്തമാക്കുന്നതില്‍ ദീപിക കാണിക്കുന്ന പ്രതിബന്ധത ഏറെ അഭിനന്ദനാര്‍ഹമാണെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. ദീപികയുടെ നേര്‍വായന പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. സമൂഹ മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ വളച്ചൊടിക്കുമ്പോള്‍ വാര്‍ത്തകളുടെ നേര്വായനയ്ക്കു ദീപിക ദിനപത്രം ആവശ്യമാണെന്നു ബിഷപ് കൂട്ടിചേര്‍ത്തു. പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും ദീപിക ദിനപത്രം ലഭ്യമാക്കുന്ന ഒരു പദ്ധതിയാണു ദീപിക നേര്‍വായന. ബിഷപ് മാര്‍ പോളി കണ്ണൂക്കാടനു വാലപ്പന് എക്സീം പ്രൈവറ്റ് ലിമിറ്റഡ് ചെയര്മാന് ഷാജു വാലപ്പന് ദീപികയുടെ ആദ്യ കോപ്പി നല്‍കിയാണു പദ്ധതി ഉദ്ഘാടനം ചെയ്തത്.
രൂപത വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, ദീപിക മാര്‍ക്കറ്റിംഗ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജിയോ തെക്കിനിയത്ത്, കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍, ദീപിക സര്‍ക്കുലേഷന്‍ മാനേജര്‍ ജോസഫ് തെക്കൂടന്‍, കത്തീഡ്രല്‍ ദീപിക ഫ്രണ്ട്സ് ക്ലബ് പ്രസിഡന്റ് ജോസ് മാമ്പിള്ളി, പ്രാദേശിക ലേഖകന്‍ ഷോബി കെ. പോള്‍, ഏരിയ മാനേജര്‍ ജെയ്ഫിന് ഫ്രാന്‍സിസ് എന്നിവര്‍ സന്നിഹിതരായിരുന്നു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദീപിക ഫ്രണ്ട്സ് ക്ലബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പിലേക്കുള്ള മുന്നണി സ്ഥാനാര്‍ഥികളായി, വോട്ടെടുപ്പ് 28ന്
കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തില്‍ ഇരിങ്ങാലക്കുടയ്ക്ക് തിളക്കമാര്‍ന്ന രണ്ടാം സ്ഥാനം
ഠാണാവിലെ സബ് ജയില്‍ ഭൂമി പോലീസിന് ഉപയോഗാനുമതി നല്കി