യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ പ്രകടനം നടത്തി
സ്വര്‍ണക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടുവെന്നു പുറത്തുവന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്നും സ്വര്‍ണകള്ളക്കടത്ത് കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനം ജില്ലാ ജനറല്‍ സെക്രട്ടറി അസറുദ്ദീന് കളക്കാട്ട് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് വിബിന് വെള്ളയത്ത് അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കിരണ്‍, ശ്രീറാം ജയപാലന്, ഷെറിന് സ്ലാമോന്, കെഎസ്യു നിയോജകമണ്ഡലം പ്രസിഡന്റ് റയ്ഹാന് ഷഹീര്‍, സനല്‍ കല്ലൂക്കാരന്, സുധീഷ്, ശരത് ദാസ്, ടോം ജെ. മാമ്പിള്ളി, അഭിലാഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.

നാലമ്പലദര്‍ശനത്തിന് ബസ് സര്‍വീസ് ഒരുക്കി ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി
ഇരിങ്ങാലക്കുട ഉപജില്ലാ സുഭ്രതോ മുഖര്‍ജി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കം
കരുതലിന്റെയും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഒരു തൂവല്‍ സ്പര്‍ശം അതായിരുന്നു മാര്‍ ജെയിംസ് പഴയാറ്റില്‍: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍
ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍ അനുസ്മരണം ഇന്ന്
ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കിലേക്കും ഇഡി എത്തുമോ… കേന്ദ്രമന്ത്രിയുടെ സഹായം തേടി നിക്ഷേപകര്‍