കോവിഡ് കാലത്തും ഭൂമിയെ പച്ചപുതപ്പിക്കാൻ ക്രൈസ്റ്റ് കോളജ് ഒരുങ്ങി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് നേതൃത്വം നൽകുന്ന പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള ഒരുക്കം പൂർത്തിയായി. ഭൂമിയെ പച്ചപ്പണിയിക്കുക എന്ന ഉദ്ദേശത്തോടെ വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പീണിക്കപറമ്പിൽ ആവിഷ്കരിച്ചു നേതൃത്വം നൽകുന്ന ‘എന്റെ മാവ് എന്റെ സ്വന്തം നാട്ടുമാവ്’ പദ്ധതിയും ‘എന്റെ പ്ലാവ് നമ്മുടെ ആഹാരം ദാരിദ്ര്യത്തിന് ഉത്തരം’ പദ്ധതിയുമാണ് ഈ വർഷത്തെ പ്രവർത്തനങ്ങൾക്കുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കിയത്. പദ്ധതികൾക്കുവേണ്ടി ‘ചന്ദ്രക്കാറൻ’ മാവിൻതൈകളും ‘താമരചക്ക’ അല്ലെങ്കിൽ ‘തേങ്ങാച്ചക്ക’ പ്ലാവിൻതൈകളും മുളപ്പിച്ച് വിതരണത്തിനു ഒരുക്കിയിരിക്കുകയാണ് ജോയ് അച്ചൻ. കോവിഡ് സാഹചര്യങ്ങളിൽ പുറംലോകം അടഞ്ഞുകിടന്നപ്പോഴും കഴിഞ്ഞ ഒന്നരമാസക്കാലമായി ഭൂമിക്കൊരു പച്ചക്കുട ഒരുക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം. ക്രൈസ്റ്റ് കോളജ് ബയോഡയ്വേഴ്സിറ്റി ക്ലബും എൻഎസ്എസ്, എൻസിസി, തവനിഷ് സംഘടനകളും തൃശൂർ ദേവമാത പ്രൊവിൻസും ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജും വിദ്യാനികേതൻ സ്കൂളും ചാലക്കുടി കാർമൽ ഹയർ സെക്കൻഡറി സ്കൂളും സഹകരിച്ചാണു പദ്ധതികൾ നടപ്പിൽ വരുത്തുന്നത്. അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പദ്ധതികൾക്ക് തുടക്കമാകും.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി