കത്തീഡ്രൽ കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ 1000 ത്തോളം പച്ചക്കറി കിറ്റ് നൽകി

ഇരിങ്ങാലക്കുട: കത്തീഡ്രൽ കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ അതിജീവനം പ്രോഗ്രാമിന്റെ ഭാഗമായി നേരിട്ട് കർഷകരിൽ നിന്നും വാങ്ങിച്ച പച്ചക്കറികൾ ആയിരത്തോളം പച്ചക്കറി കിറ്റുകളാക്കി ഇരിങ്ങാലക്കുട ഇടവകയിലെ നിർധനരായ കുടുംബങ്ങളിൽ എത്തിച്ചു.
കൂടാതെ ഇരിങ്ങാലക്കുടയിലെ അനാഥാലയങ്ങളായ സ്വാന്തന സദൻ, പ്രൊവിഡൻസ് ഹോം, ശാന്തി സദൻ എന്നിവിടങ്ങളിലും മുൻസിപ്പാലിറ്റിയുടെ സമൂഹ അടുക്കളയിലും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. കത്തീഡ്രൽ വികാരിയും കെസിവൈഎം ഡയറക്ടറുമായ ഫാ. പയസ് ചിറപ്പണത്ത്, കെസിവൈഎം അസിസ്റ്റന്റ് ഡയറക്ടർ ഫാ. ടോണി പാറേക്കാടൻ, പ്രസിഡന്റ് ചിഞ്ചു ആന്റോ ചേറ്റുപുഴക്കാരൻ, ട്രഷറർ ജ്യൂറോ വർഗീസ്, കൺവീനർ സഞ്ജു ആന്റോ ചേറ്റുപുഴക്കാരൻ, ജോയിൻ കൺവീനർമാരായ സോജോ ജോയ് തൊടുപറമ്പിൽ, ധനുസ് ജോർജ് എന്നിവർ നേതൃത്വം വഹിച്ചു.