ഇരിങ്ങാലക്കുട നഗരസഭയ്ക്ക് കൈത്താങ്ങായി കെഎസ്ഇ ലിമിറ്റഡ്

ഇരിങ്ങാലക്കുട: നഗരസഭാ പരിധിയിൽ കെഎസ്ഇ ലിമിറ്റഡിന്റെ സമീപത്തായി 20, 21, 26, 27, 28, 29 എന്നീ ആറു വാർഡുകളിൽ താമസിക്കുന്ന നിർധനരായ കിടപ്പുരോഗികളും മറ്റു രോഗ ബാധിതരുമായ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്തു. കിറ്റുകളുടെ വിതരണോദ്ഘാടനം കമ്പനി മാനേജിംഗ് ഡയറക്ടർ എ.പി. ജോർജ് ചെയർപേഴ്സൺ സോണിയഗിരിക്കു കൈമാറിക്കൊണ്ട് നിർവഹിച്ചു. എക്സിക്യുട്ടീവ് ഡയറക്ടർ എം.പി. ജാക്സൺ, ഡയറക്ടർമാരായ പി.ഡി. ആന്റോ, പോൾ ഫ്രാൻസിസ്, ജനറൽ മാനേജർ എം. അനിൽ, കമ്പനി ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആർ. ശങ്കരനാരായണൻ എന്നിവർ സന്നിഹിതരായി. കമ്പനിയുടെ സിഎസ്ആർ ഫണ്ടിൽ നിന്നും അനുവദിച്ച ആറു ലക്ഷം രൂപയുടെ 630 കിറ്റുകളാണ് വിതരണം ചെയ്തത്.