നഗരസഭ 32-ാം വാർഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ പുറത്തുചിറ തോട് വൃത്തിയാക്കി
ഇരിങ്ങാലക്കുട: നഗരസഭ 32-ാം വാര്‍ഡിലെ പുറത്തുചിറ തോട് വൃത്തിയാക്കി. മഴയെ തുടര്‍ന്ന് ചണ്ടി നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടതിനെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ജിഷ ജോബിയുടെ നേതൃത്വത്തിലാണു തോട് വൃത്തിയാക്കിയത്. ചണ്ടിയും പായലും മറ്റും കോരി മാറ്റിയും തോട്ടിലെ മറ്റു തടസങ്ങള്‍ നീക്കുകയും ചെയ്തു. തോടിനു സമീപമുള്ള പ്രദേശങ്ങളില്‍ മഴ പെയ്യുമ്പോള്‍ സ്ഥിരമായി വെള്ളം കയറുക പതിവാണ്. ആദ്യഘട്ട തോട് മണ്ടി കോരി വൃത്തിയാക്കിയതിനു ശേഷം ഇക്കഴിഞ്ഞ മഴയിലും പടിഞ്ഞാറു ഭാഗത്തു നിന്നും ഒഴുകിവന്ന പായലും ചണ്ടിയും അടിഞ്ഞു കൂടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് തോട് വീണ്ടും വൃത്തിയാക്കിയത്.