പച്ചതുരുത്തില്‍ ഔഷധത്തോട്ടം നിര്‍മിച്ച് മുരിയാട് പഞ്ചായത്തിന്റെ പരിസ്ഥിതി ദിനാഘോഷം
മുരിയാട്: ഗ്രാമപഞ്ചായത്തില്‍ വ്യത്യസ്തമായ രീതിയിലാണ് ഇത്തവണ പരിസ്ഥിതി ദിനം ആഘോഷിച്ചത്. കേരള സര്‍ക്കാരിന്റെ പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി രണ്ടുവര്‍ഷം മുമ്പ് ആനന്ദപുരം രണ്ടാം വാര്‍ഡില്‍ ഏകദേശം 40 സെന്റ് സ്ഥലത്ത് വിവിധ തരത്തിലുള്ള ഫലവൃക്ഷതൈകള്‍ വച്ചു പിടിപ്പിച്ചിരുന്നു. ആ ഫലവൃക്ഷതൈകള്‍ വച്ചുപിടിപ്പിച്ച പച്ചതുരുത്തില്‍ പുതിയ ഒരു ഔഷധത്തോട്ടം നിര്‍മിച്ചുകൊണ്ടാണ് ഇത്തവണ ഗ്രാമപഞ്ചായത്ത് പരിസ്ഥിതി ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി പച്ചത്തുരുത്തിലെ ഔഷധസസ്യത്തോട്ടം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ ശിവന്, പഞ്ചായത്ത് അംഗങ്ങളായ നിജി വത്സന്, എ.എസ്. സുനില്‍കുമാര്‍, വൃന്ദകുമാരി, നിത അര്ജുനന്, പഞ്ചായത്ത് സെക്രട്ടറി പി. പ്രജീഷ്, തൊഴിലുറപ്പ് വിഇഒ ശ്രീരേഖ, മുന്‍പഞ്ചായത്ത് മെമ്പര്‍ പി.വി. വത്സന് എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്തിലെ എന്‍ആര്‍ഇജി വിഭാഗമാണ് പദ്ധതിക്ക് നേതൃത്വം നല്‍കിയത്.

വിജയോത്സവം നടത്തി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി
സിപിഎം സംയോജിത കൃഷി വിപണന സ്റ്റാള്‍ ഉദ്ഘാടനം
വിയര്‍പ്പുതുള്ളികളാല്‍ നാടിന്റെ സമൃദ്ധി തീര്‍ക്കുന്നവരാണ് കര്‍ഷകര്‍: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ചെണ്ടുമല്ലികൃഷിയില്‍ നൂറുമേനിയുമായി പുല്ലൂര്‍ സഹൃദയ കുടുംബശ്രീ