ഇരിങ്ങാലക്കുട നഗരസഭ കോവിഡ് മഹാമാരിയില്‍ ജീവന് നഷ്ടപ്പെട്ടവരുടെ ‘ഓര്‍മ്മക്കായ്’ വൃക്ഷതൈകള്‍ നട്ടു.
ഇരിങ്ങാലക്കുട: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നഗരസഭ കോവിഡ് മഹാമാരിയില്‍ ജീവന് നഷ്ടപ്പെട്ടവരുടെ ‘ഓര്‍മ്മക്കായ്’ വൃക്ഷതൈകള്‍ നട്ടു.നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി ആദ്യ വൃക്ഷതൈ നട്ടു ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്മാന് പി.ടി. ജോര്‍ജ്, നഗരസഭ സെക്രട്ടറി കെ.എം. മുഹമ്മദ് അനസ് എന്നിവര്‍ പ്രസംഗിച്ചു. കോവിഡ് 19 മൂലം മരണപ്പെട്ട 18-ാം വാര്‍ഡ് കൗണ്‍സിലര്‍ ജോസ് ചാക്കോളയുടെ ഓര്‍മയ്ക്കായി നഗരസഭ പാര്‍ക്കില്‍ വൃക്ഷത്തൈ നട്ട ചടങ്ങില്‍ അദ്ദേഹത്തിന്റെ മക്കള്‍ പങ്കെടുത്തു. നഗരസഭ പരിധിയില്‍ 56 പേരാണ് ഇതുവരെ കോവിഡിന് കീഴടങ്ങി മരണം വരിച്ചത്. ഓരോ വാര്‍ഡുകളിലായി മരിച്ചവരുടെ കണക്കെടുത്ത് അത്രയും തൈ നടാനുള്ള സ്ഥലം കണ്ടെത്തി ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു തൈകള്‍ നട്ടത്.