ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ആസ്റ്റര്‍ മിമ്സ് ആശുപത്രിയുടെ സഹകരണത്തോടു കൂടി കോവിഡ് വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ച കോവിഡ് വാക്സിനേഷന് ക്യാമ്പ് ലയണ്‍സ് ക്ലബ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ തോമാച്ചന് വെള്ളാനിക്കാരന്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡന്റ് അഡ്വ. ബിജോയ് പോള്‍ അധ്യക്ഷത വഹിച്ചു. ലയണ്‍സ് വാക്സിനേഷന് കോ-ഓര്‍ഡിനേറ്റര്‍ ജെയിംസ് വളപ്പില വിഷയാവതരണം നടത്തി. സോണ്‍ ചെയര്മാന് ഷാജന് ചക്കാലക്കല്‍, സെക്രട്ടറി അഡ്വ. ജോണ്‍ നിധിന് തോമാസ്, ട്രഷറര്‍ ജോണ്‍ തോമാസ് എന്നിവര്‍ പ്രസംഗിച്ചു. ഡോ. ജോണ്‍ പോള്‍, വീണ ബിജോയ്, റെന്‍സി ജോണ്‍ നിധിന്, എല്‍സലറ്റ് ജോണ്‍, തോമാസ് കാളിയങ്കര എന്നിവര്‍ കോവിഡ് വാക്സിനേഷന് ക്യാമ്പിനു നേതൃത്വം നല്കി.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി