കള്ളുഷാപ്പിനെതിരെ ജനകീയ പ്രതിഷേധം ഇരമ്പുന്നു
ഇരിങ്ങാലക്കുട: മുനിസിപ്പാലിറ്റിയിലെ 18-ാം വാര്‍ഡിലെ അങ്കണവാടിക്ക് സമീപം ആരംഭിക്കുന്ന കള്ളുഷാപ്പിനെതിരെ സമീപവാസികളില്‍ നിന്ന് ജനകീയ പ്രതിഷേധം ഉയര്‍ന്നു. നിരവധി കുട്ടികള്‍ പഠിക്കുന്ന അങ്കണവാടിയും നിരവധി കുടുംബങ്ങള്‍ തിങ്ങി പാര്‍ക്കുന്ന റെസിഡന്‍ഷ്യല്‍ ഏരിയയും ആശുപത്രിയും വനിതാ ഹോസ്റ്റലുമുള്ള സ്ഥലത്ത് കള്ള് ഷാപ്പ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം ഉന്നത വിദ്യാഭ്യാസ സാമുഹ്യക്ഷേമ മന്ത്രി പ്രഫ. ആര്. ബിന്ദുവിനു വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന് വെള്ളാനിക്കാരന്റെ നേതൃത്വത്തില്‍ നല്കി. ജനറല്‍ കണ്‍വീനര്‍ ജോസഫ് ചാക്കോ, ജോയ് മുരിങ്ങത്തുപറമ്പില്‍, ടെല്‍സണ്‍ കോട്ടോളി, എബിന് മാത്യു, ലീന ബെന്നി, സോജി ജോസഫ്, ബെക്സി ഷോബി എന്നിവര്‍ സന്നിഹിതരായി.

ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കുട്ടന്‍കുളം നവീകരണം വീണ്ടും തുടങ്ങുന്നു; മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
സാവിത്രി വധം: കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല