കെട്ടിടം പൊളിച്ചു നീക്കണം- കേരള കോണ്‍ഗ്രസ് (എം)
ഇരിങ്ങാലക്കുട: നഗരസഭയിലെ 18,19 വാര്‍ഡുകളില്‍ അനധികൃതമായി കള്ളുഷാപ്പുകള്‍ ആരംഭിക്കുന്നതിനായി നഗരസഭയെ കബളിപ്പിച്ചാണ് പെര്‍മിറ്റ് വാങ്ങിയതെങ്കില്‍ ഈ കെട്ടിടങ്ങളുടെ പെര്‍മിറ്റ് റദ്ദ് ചെയ്ത് ഇവ പൊളിച്ചു നീക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ആവശ്യപ്പെട്ടു. തുടര്‍ നടപടികള്‍ വൈകുന്നതു മൂലം ഷാപ്പുടമകള്‍ക്ക് അനുകൂലമായ കോടതി വിധി സമ്പാദിക്കാനുള്ള അവസരം ഉണ്ടാക്കികൊടുക്കലാണ് ഉണ്ടാകുക. ഇത്തരം കെട്ടിടങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട സത്യാവസ്ഥ പുറത്തു കൊണ്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് (എം) ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് ഡേവിസ് ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു. അഡ്വ.മിഥുന് തോമസ്, റോബി കാളിയങ്കര, റിന റോബി, അഖില്‍ രാജ് എന്നിവര്‍ സംസാരിച്ചു

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം