ആള്‍താമസം ഇല്ലാത്ത ഒഴിഞ്ഞപറമ്പില്‍ നിന്നും 330 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു
ഇരിങ്ങാലക്കുട: വാറ്റ് കേന്ദ്രങ്ങള്‍ നശിപ്പിച്ചു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. റിയാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റത്തൂര്‍ പഞ്ചായത്തിലെ വെട്ടിയാടന്ചിറയ്ക്ക് സമീപത്തുള്ള ആള്‍താമസം ഇല്ലാത്ത ഒഴിഞ്ഞപറമ്പില്‍ നിന്നും കൊടകര പഞ്ചായത്തിലെ ബ്ലാ ചിറക്ക് സമീപത്തുള്ള ബണ്ടില്‍ നിന്നുമായി 330 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു. കേസിലെ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി എക്സൈസ് വൃത്തങ്ങള്‍ അറിയിച്ചു. സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ സുനില്‍കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ഷിജു വര്‍ഗീസ്, ആനന്ദന്, സിവില്‍ എക്സൈസ് ഓഫീസര്‍ ഉല്ലാസ്, എക്സൈസ് ഡ്രൈവര്‍ വിത്സന് എന്നിവര്‍ പങ്കെടുത്തു.


വീട്ടില്‍ അതിക്രമിച്ചുകയറി 11 വയസുകാരിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 13 വര്‍ഷം കഠിനതടവും 1.15 ലക്ഷം പിഴയും
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
മീന്‍ വാങ്ങാന്‍ ചെന്നതിനുള്ള വൈരാഗ്യത്താല്‍ ആക്രമണം; പ്രതി പിടിയില്‍