തോട് അടച്ചുകെട്ടി: കുടുംബങ്ങള്‍ വെള്ളക്കെട്ടിലായതായി പരാതി
പടിയൂര്‍: വെള്ളം ഒഴുകിപ്പോകുന്ന നീര്‍ത്തോട് സ്വകാര്യവ്യക്തികെട്ടി അടച്ചതുമൂലം പട്ടികജാതി കുടുംബങ്ങള്‍ ദുരിതത്തിലായെന്ന് പരാതി. പടിയൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ വടക്കേ ബണ്ടിനു സമീപം താമസിക്കുന്ന നെല്ലകത്ത് ശിവന്, പുത്തന്‍വീട്ടില്‍ സുധാകരന് എന്നിവരാണ് വെള്ളക്കെട്ട് ഒഴിവാക്കാന്‍ തോടിന്റെ നീരൊഴുക്ക് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പട്ടികജാതി വികസനമന്ത്രിക്കും പരാതി നല്‍കിയിരിക്കുന്നത്. രണ്ടു വീടുകള്‍ക്ക് ചുറ്റും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നതിനാല്‍ പ്രാഥമിക ആവശ്യത്തിനു പോലും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണെന്ന് പരാതിയില്‍ പറയുന്നു. താഴ്ന്ന സ്ഥലത്ത് താമസിക്കുന്നതിനാല്‍ ഉയര്‍ന്ന പ്രദേശത്തുനിന്നും ഒഴുകിവരുന്ന വെള്ളവും വീടിനു ചുറ്റും കെട്ടി നില്‍ക്കുകയാണ്. മലിനജലം കെട്ടിക്കിടക്കുന്നതുമൂലം വൃദ്ധരും കുട്ടികളും അടങ്ങുന്ന കുടുംബങ്ങള്‍ക്ക് രോഗവ്യാപന ഭീഷണി ഉണ്ടെന്നും പരാതിക്കാര്‍ പറയുന്നു. നേരത്തെ പഞ്ചായത്ത്, വില്ലേജ് ഓഫീസര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ക്കു ഇക്കാര്യം ചൂണ്ടിക്കാണിച്ച് പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നു മന്ത്രിമാര്‍ക്ക് നല്കിയ പരാതിയില്‍ കുടുംബങ്ങള്‍ ആരോപിക്കുന്നു.