മുരിയാട് പഞ്ചായത്തില്‍ പാലിയേറ്റീവ് രോഗികള്‍ക്കുള്ള വാക്സിനേഷന് ആരംഭിച്ചു
മുരിയാട്: പഞ്ചായത്തിലെ കിടപ്പിലായ 22 രോഗികള്‍ക്കു മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളിയുടേയും ആനന്ദപുരം സാമൂഹികാരോഗ്യകേന്ദ്രത്തിലെ സൂപ്രണ്ട് ഡോ. രാജീവിന്റെയും നേതൃത്വത്തില്‍ മെഡിക്കല്‍ ടീം കോവിഡ് വാക്സിന് നല്കി. കോവാക്സിന് ആണ് നല്‍കിയത്. കിടപ്പിലായ രോഗികളുടെ വീട്ടില്‍ ചെന്നാണ് വാക്സിന് നല്‍കിയത്. രോഗികളുടെ ആധാര്‍ കാര്‍ഡും ഫോട്ടോയും അപ്ലോഡ് ചെയ്ത് സമ്മതപത്രവും വാങ്ങിയാണ് വാക്സിന് നല്‍കിയത്. ഓരോ വീട്ടിലേക്കും ഓരോ വൊളന്റിയര്‍മാരെ 30 മിനിറ്റ് നിരീക്ഷിക്കുന്നതിനു വേണ്ടി പ്രത്യേകം ചുമതലപ്പെടുത്തിയതിനു ശേഷമാണ് മെഡിക്കല്‍ ടീം അടുത്ത രോഗിയുടെ അടുത്തേക്ക് പോയത്. മുരിയാട് ഗ്രാമപഞ്ചായത്തില്‍ നിന്നും അനുവദിച്ച എല്ലാ സജീകരണങ്ങളുമുള്ള ആംബുലന്‍സിലാണു മെഡിക്കല്‍ ടീം സഞ്ചരിച്ചിരുന്നത്. ഡോ. സ്റ്റെഫി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.ജി. കൃഷ്ണകുമാര്‍, വാക്സിനേറ്റര്‍ ജെപിഎച്ച്എന്‍ ഷീജ, പാലിയേറ്റീവ് നഴ്സുമാരായ ഷീജ, ഡെല്‍ഫി, ഡാറ്റ ഓപ്പറേറ്റര്‍ സുജ, ആശ പ്രവര്‍ത്തകരായ നിത, രാധിക എന്നിവര്‍ സന്നിഹിതരായി. 28-42 ദിവസത്തിനുള്ളില്‍ വീട്ടില്‍ വന്നു തന്നെ സെക്കന്റ് ഡോസ് നല്കുമെന്നു സൂപ്രണ്ട് അറിയിച്ചു

പടിയൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം; നെല്‍കൃഷി കുത്തിയിളക്കി നശിപ്പിച്ചു
മുരിയാട് പഞ്ചായത്തില്‍ സഞ്ചാര സംരക്ഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ധര്‍ണ നടത്തി
കാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഈവനിംഗ് ഒപി നിര്‍ത്തലാക്കിയതിനെതിരെ പ്രതിഷേധിച്ചു
വനിതാ സംരംഭകർക്ക് ഇരുചക്രവാഹന സബ്സിഡി നൽകി
മുരിയാട് പഞ്ചായത്തില്‍ ഹരിതകര്‍മ്മ സേനക്ക് പുതിയ വാഹനം
പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍; പതിനായിരം രൂപ പിഴ ഈടാക്കി പഞ്ചായത്ത്