ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ മൊബൈല്‍ ഫോണുകളും ടാബുകളും വിതരണം ചെയ്തു
മുരിയാട്: മണ്ഡലം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ മൊബൈല്‍ ഫോണുകളുടെ വിതരണം നടത്തി. വിതരണോദ്ഘാടനം ടി.എന്‍. പ്രതാപന് എംപി നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കെപിസിസി സെക്രട്ടറി സി.സി. ശ്രീകുമാര്‍, ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാര്‍ളി, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വിബിന് വെള്ളയത്ത് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ആദ്യഘട്ടത്തില്‍ 20 മൊബൈല്‍ ഫോണുകളാണ് വിതരണം ചെയ്തത്. മൊബൈല്‍ ചലഞ്ചിലുടെ സുമനസുകളുടെ സഹായത്തോടെ 50 മൊബൈല്‍ ഫോണുകളാണു ഓണ്‍ലൈന്‍ പഠനത്തിനായി ബുദ്ധിമുട്ടുന്ന വിദ്യാര്‍ഥികള്‍ക്കു കൊടുക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് പറഞ്ഞു. ബ്ലോക്ക് സെക്രട്ടറിമാരായ ഐ.ആര്. ജെയിംസ്, എം.എന്‍. രമേശന്, ശ്രീജിത്ത് പട്ടത്ത്, പഞ്ചായത്ത് അംഗങ്ങളായ സേവ്യര്‍ ആളൂക്കാരന്‍, കെ. വൃന്ദാകുമാരി, നിത അര്ജൂന്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജസ്റ്റിന് ജോര്‍ജ്, മണ്ഡലം ഭാരവാഹികളായ ജോമി ജോണ്‍, എബിന് ജോണ്‍, ഫിജില്‍, റിജോണ്‍, തുഷം, മോളി ജേക്കബ്, ശാരിക രാമകൃഷ്ണന്, ഷാരി വീനസ്, സതി പ്രസന്നന്, ലിജോ മഞ്ഞളി, ഷൈജോ അരിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
വിജയോത്സവം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി