എ.എസ്. ശശിയുടെ ‘ ഇഴപിരിച്ചുണ്ടാകുന്ന ജീവിതം’ എന്ന ഡോക്യുമെന്ററിക്ക് സമ്മാനം ലഭിച്ചു
ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് കൊയര്‍ കോര്പ്പറേഷന് ലിമിറ്റഡ് ആലപ്പുഴ നടത്തിയ കൊയര്‍ ഫെസ്റ്റ്, കൊയര്‍ കേരള 2021 ‘കയറും കരവിരുതും’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ വീഡിയോഗ്രാഫി മത്സരത്തില്‍ ഇരിങ്ങാലക്കുട സ്വദേശി എ.എസ്. ശശിയുടെ ‘ ഇഴപിരിച്ചുണ്ടാകുന്ന ജീവിതം’ എന്ന ഡോക്യുമെന്ററിക്ക് സമ്മാനം ലഭിച്ചു. ഇരിങ്ങാലക്കുടയില്‍ രമ്യ ഡിജിറ്റല്‍സ് എന്ന സ്ഥാപനമുടമയാണ് എ.എസ്. ശശി. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വിവിധ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മത്സരത്തിലും സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് തൃശൂര്‍ ജില്ലാ കമ്മിറ്റിയംഗം കൂടിയാണ് എ.എസ്. ശശി.

എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു
ഇരിങ്ങാക്കുട സാന്ത്വന സദനില്‍ കരുതല്‍ സ്പര്‍ശം പരിപാടി സംഘടിപ്പിച്ചു
പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം
അയ്യങ്കാളി ജന്മദിനം ആഘോഷിച്ചു
അയ്യങ്കാളി സ്ക്വയറില്‍ വന്ദേമാതര സദസ് സംഘടിപ്പിച്ച് ബിജെപി
ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു