ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോണ്‍ഗ്രസ് 2021 ന്റെ ലോഗോ പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട: കേരളത്തില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്കു മാത്രമായി നടത്തപ്പെടുന്ന പ്രഥമ അന്താരാഷ്ട്ര മള്‍ട്ടി കോണ്‍ഫറന്‍സ് സെഷന് ”ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോണ്‍ഗ്രസ് 2021′ ന്റെ ലോഗോ പ്രകാശനം ചെയ്തു. ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി ലോഗോ പ്രകാശനം ചെയ്തു. കോളജ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, ജോയിന്റ് ഡയറക്ടര്‍ ഫാ. ജോയ് പയ്യപ്പിള്ളി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍ എന്നിവര്‍ സന്നിഹിതരായി. ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന്റെ നേതൃത്വത്തില്‍ ജൂലൈ 13, 14, 15 തീയതികളിലായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ നടത്തപ്പെടുന്ന സമ്മേളനം ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും. അഞ്ച് അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളിലായി വിവിധ കോളജുകളില്‍ നിന്നുള്ള 400 ല്‍പരം എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ പേപ്പറുകള്‍ അവതരിപ്പിക്കും. പാനല്‍ ചര്‍ച്ചകള്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ പ്രഭാഷണങ്ങള്‍, വിദേശ വിദ്യാഭ്യാസ സാധ്യതകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, നൂതന ഉത്പന്നങ്ങളുടെ പ്രദര്‍ശനങ്ങള്‍ എന്നിവയും കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. 15 നു വ്യവസായ മന്ത്രി പി. രാജീവ് സമാപന സന്ദേശം നല്‍കും. സമ്മേളനത്തിന്റെ തയാറെടുപ്പുകള്‍ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി വരുന്നതായി കണ്‍വീനവര്‍ ഡോ. എ.എന്‍. രവിശങ്കര്‍ അറിയിച്ചു.