യൂത്ത് കോണ്‍ഗ്രസ് രുചിക്കൂട്ട് 2.0 ബിരിയാണി ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിനായി പണം കണ്ടെത്തുന്നതിനു വേണ്ടി യൂത്ത് കോണ്‍ഗ്രസ് കാട്ടുങ്ങച്ചിറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രുചിക്കൂട്ട് 2.0 ബിരിയാണി ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. കെപിസിസി നിര്‍വാഹക സമിതി അംഗം എം.പി. ജാക്സണ് ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ളി, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ജോസഫ് ചാക്കോ, വാര്‍ഡ് കൗണ്‍സിലര്‍മാരായ എം.ആര്. ഷാജു, ബിജു പോള്‍, ജെയ്സണ്‍ പാറേക്കാടന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാന്റോ പള്ളിത്തറ, കെഎസ്യു നിയോജകമണ്ഡലം പ്രസിഡന്റ് റൈഹാന്‍ ഷഹീര്‍, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ശരത് ദാസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.