യൂത്ത് കെയര്‍ പദ്ധതികളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് പുസ്തക വിതരണം നടത്തി
കാട്ടൂര്‍: യൂത്ത് കോണ്‍ഗ്രസ് കുന്നത്തുപീടിക യൂണിറ്റിന്റെ നേതൃത്വത്തില്‍ യൂത്ത് കെയര്‍ പദ്ധതികളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിലേക്കായി പുസ്തക വിതരണം നടത്തി. കോവിഡ് കാലത്ത് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകുവാന്‍ വീടുകളില്‍ നിന്നും പഴയ വസ്തുക്കള്‍ ശേഖരിച്ച് വിറ്റുകിട്ടിയ പണം ഇതിനായി ചെലവഴിച്ച് മാതൃകയാവുകയാണ് യുവജനങ്ങള്‍. പഞ്ചായത്ത് അംഗം മോളി പീയൂസ് പുസ്തകങ്ങള്‍ നല്കി പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മോജീഷ് മോഹന്‍, മിഥുന് മലയാറ്റി, അലക്സ് പീയൂസ്, ഷെഫീര്‍ മുത്തലീഫ്, വില്‍ഫിന്‍ കവലക്കാട്ട്, വിപിന്‍ ചിറ്റിലപ്പിള്ളി, ഷനാസ് എടക്കാട്ടുപറമ്പില്‍, റംഷാദ് കുഴിക്കണ്ടത്തില്‍ എന്നിവര്‍ നേതൃത്വം നല്കി.

കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍