തവനിഷ് അണുനശീകരണ യന്ത്രവും കോവിഡ് പ്രതിരോധ ഉത്പന്നങ്ങളും നല്കി

ഇരിങ്ങാലക്കുട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ഇരിങ്ങാലക്കുട നഗരസഭയിലേക്കു അണുനശീകരണ യന്ത്രവും കോവിഡ് പ്രതിരോധ ഉത്പന്നങ്ങളും കൈമാറി. നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയഗിരിയും വൈസ് ചെയര്മാന് പി.ടി. ജോര്‍ജും ചേര്‍ന്ന് ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ നിന്നു സാധനങ്ങള്‍ ഏറ്റുവാങ്ങി. തവനിഷ് സ്റ്റാഫ് കോഓര്‍ഡിനേറ്റര്‍ പ്രഫ. മുവിഷ് മുരളി, തവനിഷ് സ്റ്റുഡന്റ് സെക്രട്ടറി ശ്യാം കൃഷ്ണ, കരിഷ്മ പയസ് എന്നിവര്‍ സന്നിഹിതരായി.