സുഭിക്ഷ കേരളം പദ്ധതിയില്‍ കാറളം സര്‍വീസ് സഹകരണ ബാങ്കും
കാറളം സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ ഡയറക്ട് ബോര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ മഞ്ഞള്‍ കൃഷി ആരംഭിച്ചു. തീതായി ബിജു വര്‍ഗീസിന്റെ ഒന്നര ഏക്കറോളം വരുന്ന സ്ഥലത്ത് ഉഴുതു മറിച്ചു വാരം കോരിയാണു 500 കിലോഗ്രാം മഞ്ഞള്‍ കൃഷി ചെയ്യുന്നത്. മഞ്ഞള്‍ കൃഷി വിത്ത് ഇടുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രഫ. കെ.യു. അരുണന് എംഎല്‍എ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എസ്. ബാബു അധ്യക്ഷത വഹിച്ചു. മുഖ്യാതിഥികളായ ജില്ലാ വൈസ് പ്രസിഡന്റ് എന്‍.കെ. ഉദയപ്രകാശ്, ബ്ലോക്ക് പ്രസിഡന്റ് വി.എ. മനോജ്കുമാര്‍, കാറളം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ്, ബാങ്ക് വൈസ് പ്രസിഡന്റ് റഷീദ് കാറളം, സെക്രട്ടറി വി.എ. ആശ എന്നിവര്‍ പ്രസംഗിച്ചു.

അപകടഭീഷണിയായി ഉപയോഗശൂന്യമായ പൊതുകിണര്‍
പൂമംഗലത്ത് ലോകകപ്പ് ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു
കാറളം വിഎച്ച്എസ്എസിലെ വിദ്യാര്‍ഥികള്‍ തയാറാക്കിയ ഹെര്‍ ലെന്‍സ് എന്ന മൂവി റിവ്യൂ ജേര്‍ണല്‍ പ്രകാശനം ചെയ്തു
ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണവിതരണം നടത്തി
കാറളം പഞ്ചായത്തില്‍ ദുര്‍ഭരണം ആരോപിച്ച് ബിജെപി പഞ്ചായത്ത് ഓഫീസിന് മുന്പില് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു
കാറളം പഞ്ചായത്തില്‍ ഞാറ്റുവേലച്ചന്ത