യുവജന ദിനത്തില്‍ അക്ഷര വെളിച്ചവുമായി രൂപത കെസിവൈഎം
ഇരിങ്ങാലക്കുട: യുവജനദിനാഘോഷത്തിന്റെ ഭാഗമായി രൂപത കെസിവൈഎം പുസ്തക സമര്‍പ്പണം നടത്തി. 2018 ല്‍ പ്രളയത്തില്‍ നാശം സംഭവിച്ച തിരുത്തിപറമ്പ് വിനോദ് സ്മാരക സാംസ്കാരിക വായനശാലയിലേക്കാണ് 500 ല്‍ പരം പുസ്തകങ്ങള്‍ കൈമാറിയത്. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസണ്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടര്‍ ഫാ. മെഫിന്‍ തെക്കേക്കര, ചെയര്മാന് എമില്‍ ഡേവിസ്, എന്നിവര്‍ ചര്‍ന്ന് പുസ്തകങ്ങള്‍ കൈമാറി. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ടിനോ മേച്ചേരി, സാംസ്കാരിക നിലയം പ്രസിഡന്റ് ജിന്സണ് ചാതേലി, പഞ്ചായത്തംഗം പ്രഭ കൃഷ്ണനുണ്ണി, നവീന്‍ ചുള്ളിക്കാട്ടില്‍, വൈസ് പ്രസിഡന്റ് കെ അതുല്‍, ജനറല്‍ സെക്രട്ടറി നിഖില്‍ ലിയോണ്‍സ്, വൈസ് ചെയര്‍പേഴ്സണ്‍ ഡംിബിള് ജോയ്, ട്രഷറര്‍ സോളമന് തോമസ്, സിന്റിക്കേറ്റ് അംഗങ്ങളായ ഡെല്‍ജി ഡേവിസ്, ലിബിന് മുരിങ്ങലേത്ത് എന്നിവര്‍ പ്രസംഗിച്ചു

കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം
അവയവദാനത്തിന് ഉദാത്ത മാതൃക നല്കിയ ആദിത്തിന്റെ കുടുംബം സമൂഹത്തിന് മാതൃകയെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ട്രെയിനിനടിയിലേക്ക് വീഴാനിരുന്ന യുവതിക്ക് രക്ഷയായി; ധീരതയ്ക്ക് ആദരം നേടി കെ.വി. സന്തോഷ്
നഗരസഭാ മൈതാനത്ത് ലോറി ചെളിക്കുരുക്കില്; ഒടുവില്‍ രക്ഷകനായി ജെസിബി
മൈതാനം ചെളിക്കുളമായി; പ്രതിഷേധവുമായി യുവമോര്‍ച്ച