നഗരസഭ 32-ാം വാര്‍ഡില്‍ അതിഥി തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു
ഇരിങ്ങാലക്കുട: നഗരസഭ 32-ാം വാര്‍ഡില്‍ അതിഥി തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ജിഷ ജോബി കിറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍ ശശിധരന്, പാരാ ലീഗല്‍ വൊളന്റിയര്‍ എ.വി. സന്തോഷ് കുമാര്‍ എന്നിവര്‍ സന്നിഹിതരായി. സിവില്‍ സ്റ്റേഷന് കോംപ്ലക്സിലെ പുതിയ കോടതി കെട്ടിട നിര്‍മാണ തൊഴിലാളികളായ 48 അതിഥി തൊഴിലാളികള്‍ക്കാണു കിറ്റുകള്‍ വിതരണം ചെയ്തത്. സംസ്ഥാന ഗവണ്മെന്റിന്റെ തൊഴില്‍ വകുപ്പിന്റെ കീഴിലൂടെ അതിഥി തൊഴിലാളികള്‍ക്ക് നല്കി വരുന്ന കിറ്റുകളാണ് വിതരണം ചെയ്തത്. ഇരിങ്ങാലക്കുട ലേബര്‍ ഓഫീസിന്റെ കീഴിലുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം സമാപനമായതായി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ സുരേഷ് കുമാര്‍ പറഞ്ഞു.

വായനയുടെ നിറവില്‍ അമ്പിളി ടീച്ചറിന്റെ അഞ്ചാം പുസ്തകം
ചെളിക്കുളത്തില്നിന്ന് ആശ്വാസത്തിലേക്ക് ജനറല്‍ ആശുപത്രി പരിസരം സഞ്ചാരയോഗ്യമാക്കി
ശാന്തിനികേതനില്‍ വായനാദിനം ആചരിച്ചു
കൂടല്‍മാണിക്യം തിരുവുത്സവം: വരവു ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു
2026 ലെ ഫിഫ വേള്‍ഡ് കപ്പിനോടനുബന്ധിച്ച് 1 മില്യണ്‍ തൂഫാന് ഗോള്‍സ്;കരാഞ്ചിറ സെന്റ് ജോര്‍ജസ് സിയുപി സ്കൂളില്‍ ക്യാമ്പയിന് നടത്തി
വായനാദിനാചരണത്തോടനുബന്ധിച്ച് ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ ലൈബ്രറി ഉദ്ഘാടനം