പൂമംഗലം ഒമ്പതാം വാര്‍ഡിലെ നമ്പിളി അജിത്ത് (48) ചികിത്സാ സഹായം തേടുന്നു
ഇരിങ്ങാലക്കുട: പൂമംഗലം ഒമ്പതാം വാര്‍ഡിലെ നമ്പിളി അജിത്ത് (48) ആണ് ചികിത്സാ സഹായം തേടുന്നത്. ലിവര്‍ സിറോസിസ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി ചികിത്സയിലാണ് ഇദ്ദേഹം. പ്രമേഹം ബാധിച്ചതോടെ ഇരു കാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ടു. ആയുര്‍വേദവും അലോപ്പതിയും മാറി മാറി പരീക്ഷിക്കുകയാണിപ്പോള്‍. ഉഴിച്ചിലിനും പിഴിച്ചിലിനുമിടെ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോ. പ്രവീണ്‍ കുമാറിന്റെ ചികിത്സയും നടക്കുന്നുണ്ട്. ആഴ്ചയില്‍ രണ്ടുദിവസം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടണം. ഒരു ഇന്‍ജക്ഷനു മാത്രം 43,000 രൂപയാണു ചെലവ് വരുന്നത്. ഇതിനു പുറമെ പ്രതിദിനം 1500 രൂപയുടെ മരുന്നുകളാണ് അജിത്തിന് ആവശ്യമായി വരുന്നത്. 45 ലക്ഷത്തോളം രൂപയാണു കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ ചികിത്സയ്ക്കായി ചെലവഴിച്ചത്. ചികിത്സയ്ക്കായി സ്ഥലവും വീടും വില്‍ക്കുകയും ചെയ്തു. അജിത്തും കുടുംബവും ചെറിയൊരു വീട്ടില്‍ വീണ്ടും ജീവിതം കരുപ്പിടിപ്പിക്കാനുളള ശ്രമത്തിലാണിപ്പോള്‍. സുഹൃത്തുക്കളുടെയും പളളിയുടെയും സഹായങ്ങളാണ് അജിത്തിനിപ്പോള് താങ്ങാവുന്നത്. പ്രതിസന്ധികള്‍ക്കുമേല്‍ പ്രതിസന്ധികളിലൂടെ നീങ്ങുമ്പോള്‍ ഇടയ്ക്കിടെ വരുന്ന ഫിക്സും വെല്ലുവിളിയാണ്. അക്കൗണ്ട്: അജിത്ത്, നമ്പിളി ഹൗസ്, വെള്ളാങ്കല്ലൂര്‍. അക്കൗണ്ട് നമ്പര്‍: 16330100004525, ഐഎഫ്എസ്സി കോഡ്: എഫ്ഡിആര്‍എല്‍ 0001633. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജൂലി ജോയ്-9544090816 (വാര്‍ഡ് മെമ്പര്‍), സദന്-9846938826, അജിത്ത്-9946742150.