ഐഎന്‍ടിയുസി ആളൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തി
ആളൂര്‍: ഐഎന്‍ടിയുസി ആളൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെട്രോള്ഡീസല്പാചകവാതക വില വര്‍ധനയില്‍ പ്രതിഷേധിച്ച് ധര്‍ണ നടത്തി. കല്ലേറ്റുംകര പോസ്റ്റോഫീസിനു മുമ്പില്‍ നടത്തിയ ധര്‍ണ ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എം.എസ്. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ബാബു തോമസ് അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി നിയോജകമണ്ഡലം പ്രസിഡന്റ് പി.ബി. സത്യന്, കോണ്‍ഗ്രസ് ആളൂര്‍ മണ്ഡലം പ്രസിഡന്റ് എന്‍.എ. അലോഷ്, എ.സി. ജോണ്സണ്, അയ്യപ്പന് അങ്കാരത്ത്, കെ.വി. രാജു, ടി.ഐ. ബാബു, അഡ്വ. ശശികുമാര്‍ ഇടപ്പുഴ, നീതു മണിക്കുട്ടന്, ബെന്നി കണ്ണൂക്കാടന്‍, പി.എ. അജയഘോഷ്, ഐ.കെ. ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.

ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു