താഴേക്കാട് കെസിവൈഎം തിരികള്‍ തെളിയിച്ച് പ്രതിഷേധിച്ചു
താഴേക്കാട്: ഡല്‍ഹി ഫരീദാബാദ് രൂപതയ്ക്കു കീഴിലുള്ള അന്ധേരിമോഡിലുള്ള ലിറ്റില്‍ ഫല്വര് ദേവാലയം പൊളിച്ചുമാറ്റിയതില്‍ താഴേക്കാട് കെസിവൈഎം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രതിഷേധത്തിന്റെ ഭാഗമായി താഴേക്കാട് പള്ളിയില്‍ കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ തിരികള്‍ തെളിയിച്ച് നടത്തിയ പ്രതിഷേധം ആര്‍ച്ച് പ്രീസ്റ്റ് ഫാ. ജോണ്‍ കവലക്കാട്ട് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വികാരി ഫാ. അനൂപ് പാട്ടത്തില്‍, താഴേക്കാട് കെസിവൈഎം പ്രസിഡന്റ് നിഖില്‍ ബേബി, സെക്രട്ടറി ഷെഫിന് സെബാസ്റ്റ്യന്‍, ട്രഷറര്‍ ജീമോന്‍ വര്‍ഗീസ്, രൂപത ജനറല്‍ സെക്രട്ടറി നിഖില്‍ ലിയോണ്‍സ് എന്നിവര്‍ പ്രസംഗിച്ചു.

എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു
ഇരിങ്ങാക്കുട സാന്ത്വന സദനില്‍ കരുതല്‍ സ്പര്‍ശം പരിപാടി സംഘടിപ്പിച്ചു
പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം
അയ്യങ്കാളി ജന്മദിനം ആഘോഷിച്ചു
അയ്യങ്കാളി സ്ക്വയറില്‍ വന്ദേമാതര സദസ് സംഘടിപ്പിച്ച് ബിജെപി
ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു