ജെസിഐ 17ാം ജന്മദിനം ആഘോഷിച്ചു,പ്രസിഡന്റ് വി.ബി. മണിലാല്‍ ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുടയുടെ 17ാം ജന്മദിനം ആഘോഷിച്ചു. ജന്മദിനാഘോഷം പ്രസിഡന്റ് വി.ബി. മണിലാല്‍ ഉദ്ഘാടനം ചെയ്തു. ജെന്സന് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ചാര്‍ട്ടര്‍ പ്രസിഡന്റ് അഡ്വ. ജോണ്‍ നിധിന് തോമസ് മുഖ്യാതിഥിയായിരുന്നു. മുന്‍ പ്രസിഡന്റുമാരായ ടെല്‍സണ്‍ കോട്ടോളി, അഡ്വ. ഹോബി ജോളി, എബിന് മാത്യു, ഡോ. സിജോ പട്ടത്ത്, ഡയസ് ജോസഫ്, സുനില്‍ ചെരടായി, ലീഷോണ് കാട്ടഌ ഷിജു പെരേപ്പാടന്, സെക്രട്ടറി ഡയസ് കരാത്രക്കാരന്, ട്രഷറര്‍ സഞ്ജു പട്ടത്ത് എന്നിവര്‍ പ്രസംഗിച്ചു. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി യൂണിവേഴ്സല്‍ മെഡിക്കല്‍ ട്രാന്‍സ്ഫറിന്റെ സഹകരണത്തോടു കൂടി നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കു പഠനസൗകര്യത്തിനായി 17 മൊബൈല്‍ ഫോണുകള്‍ കൈമാറി. നിര്‍ധനയായ യുവതിയുടെ വിവാഹ ആവശ്യത്തിനായി 10 പവന് സ്വര്‍ണ്ണാഭരണവും ജെസിഐ നല്കി.

തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ജനമൈത്രി പോലീസിന്റെ പ്രസിഡന്റായി ടെല്‍സണ്‍ കോട്ടോളി തെരഞ്ഞെടുക്കപ്പെട്ടു
മാലിന്യക്കൂമ്പാരത്തില്‍നിന്ന് കിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്കി; സത്യസന്ധതയുടെ തിളക്കമായി ഹരിതകര്‍മസേനാംഗം
പ്രഥമ സേവന് ജ്യോതി പുരസ്കാരം ഫാ. ജോണ്‍ കവലക്കാട്ടിന്
ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
ജില്ലാ ശാസ്ത്രമേളയില്‍ ഹരിതസന്ദേശവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍
16-ാം മത് തൃശൂര്‍ റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളും ഇരിങ്ങാലക്കുടയില്‍