മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ ഹെല്പ് ലൈന്‍ മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു
മുരിയാട്: ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ ഹെല്പ് ലൈന്‍ വഴിയായി മുരിയാട് പഞ്ചായത്ത് മുന്‍കൈയെടുത്ത് 10 മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു. എംഎല്‍എ ഓഫീസില്‍ നടന്ന ചടങ്ങില്‍ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു തുറവന്‍ക്കാട് ഊക്കന്‍ മെമ്മോറിയല്‍ ഹൈസ്കൂള്‍, അവിട്ടത്തൂര്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹൈസ്കൂള്‍, സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ലിറ്റില്‍ ഫഌര്‍ കോണ്‍വെന്റ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന മുരിയാട് പഞ്ചായത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഫോണുകള്‍ വിതരണം ചെയ്തു. മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജയരാജ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.പി. പ്രശാന്ത്, പഞ്ചായത്ത് അംഗം നിഖിത അനൂപ് തുടങ്ങിയവര്‍ പങ്കെടുത്തു.