സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍സിസി കേഡറ്റുകള്‍ കേശദാനം കാമ്പയിന് നടത്തി
ഇരിങ്ങാലക്കുട: സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍സിസി കേഡറ്റുകള്‍ അമല ആശുപത്രിയിലേക്കു കാന്‍സര്‍ രോഗികള്‍ക്കു വിഗ്ഗ് നിര്‍മിക്കുന്നതിനാവശ്യമായ കേശദാനം സ്നേഹദാനം കാമ്പയിന് നടത്തി. അമല ആശുപത്രി അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ജെയ്സന് മുണ്ടന്‍ മാണി കാമ്പയിന് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. പയസ് ചിറപ്പണത്ത് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അപര്‍ണ ലവകുമാര്, ഹെഡ്മിസ്ട്രസ് കെ.ഡി. റെക്ടി, പിടിഎ പ്രസിഡന്റ് തോമസ് തൊകലത്ത്, സ്റ്റാഫ് പ്രതിനിധി ജിജി ജോര്‍ജ്, എന്‍സിസി സീനിയര്‍ കേഡറ്റ് ജിതു കൃഷ്ണ, എന്‍സിസി ക്യാപ്റ്റന്‍ എന്‍.വി. മായ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും വിഗ്ഗ് നിര്‍മിക്കുന്നതിനു അമല മെഡിക്കല്‍ കോളജിലേക്ക് കേശദാനം ചെയ്തു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ