റഷീദ് കാറളത്തിന്റെ ‘സൈഡ് കര്ട്ടന്’ എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട: സാഹിത്യ സാംസ്കാരിക രംഗത്തും ശാസ്ത്ര പ്രചാരണ രംഗത്തും രാഷ്ട്രീയ സാമൂഹിക രംഗത്തും സജീവ പ്രവര്‍ത്തകനായ റഷീദ് കാറളത്തിന്റെ ‘സൈഡ് കര്ട്ടന്’ എന്ന കഥാസമാഹാരം ഇരിങ്ങാലക്കുട പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു കഥാകൃത്തും കവിയത്രിയുമായ വി.വി. ശ്രീലക്ക് നല്‍കികൊണ്ട് പ്രകാശനം ചെയ്തു. ജീവിതാനുഭവങ്ങളും സാമൂഹ്യ പ്രതിബദ്ധതയും പ്രതിപാദിക്കുന്ന ജീവനുറ്റ കഥകളാണ് റഷീദ് കാറത്തിന്റേതെന്നും ആദ്യ കഥാസമാഹാരം വിറ്റുകിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്കിയതു മാതൃകാപരമായ പ്രവര്‍ത്തിയാണെന്നും മന്ത്രി പറഞ്ഞു. കര്‍ഷകരുടേയും പ്രവാസികളുടേയും കഥകള്‍ കൂട്ടി വായിക്കുമ്പോള്‍ നാനാതുറകളിലും അധ്വാനിക്കുന്ന മനുഷ്യ സ്നേഹത്തിന്റെ ആര്ദ്രതയൂറുന്നതായും പ്രണയത്തിന്റെ ഉദാത്തമായ ഒരു തലം കഥകളില്‍ കാണാനാവുന്നുവെന്നും പുസ്തകം സ്വീകരിച്ചുകൊണ്ട് വി.വി. ശ്രീല അഭിപ്രായപ്പെട്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ പ്രസിഡന്റ് ദീപ ആന്റണി അധ്യക്ഷത വഹിച്ചു. പി.എന്‍. സുനില്‍, എ.ടി. നിരൂപ്, റഷീദ് കാറളം എന്നിവര്‍ പ്രസംഗിച്ചു.

പൂമംഗലം പഞ്ചായത്തില്‍ ജനകീയാസൂത്രണ കാര്‍ഷിക പദ്ധതികള്‍ക്ക് തുടക്കമായി
പൂമംഗലം പഞ്ചായത്തില്‍ നീന്തല്‍ പരിശീലനത്തിന് തുടക്കമായി
മാലിന്യക്കൂമ്പാരത്തില്‍നിന്ന് കിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്കി; സത്യസന്ധതയുടെ തിളക്കമായി ഹരിതകര്‍മസേനാംഗം
ഫെഡറല്‍ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് വഴി കാറളം പഞ്ചായത്തിന് അനുവദിച്ച വാഹനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി സ്വയം നിര്‍മിച്ച പേപ്പര്‍ ക്യാരിബാഗുകള്‍ വിതരണം ചെയ്തു
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം