കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പഠനാവശ്യത്തിനുവേണ്ടി പലിശരഹിത വായ്പ അനുവദിച്ചു
കാട്ടൂര്‍: സര്‍വീസ് സഹകരണ ബാങ്ക് 50 മെമ്പര്‍മാരുടെ മക്കളുടെ പഠനാവശ്യത്തിനുവേണ്ടി 50 സ്മാര്‍ട്ട് ഫോണുകള്‍ പലിശരഹിത വായ്പയായി അനുവദിച്ചു. ബാങ്കില്‍ നിന്നും പ്രവര്‍ത്തനപരിധിയിലെ മുഴുവന്‍ മെമ്പര്‍മാര്‍ക്ക് കോവിഡ് പശ്ചാതലത്തില്‍ അനുവദിച്ച അതിജീവനം പലിശ പഹിത വായ്പയ്ക്ക് പുറമെയാണ് വിദ്യാതരംഗിണി പലിശ രഹിത വായ്പ അനുവദിച്ചിട്ടുള്ളത്. കര്‍ഷകര്‍ക്ക് കാര്‍ഷിക വായ്പയായി ഒരു ലക്ഷം രൂപയും വ്യപാരികള്‍ക്ക് 50,000 രൂപയും ഇതേ രീതിയില്‍ പ്രത്യേക പലിശരഹിത വായ്പയായി അനുവദിച്ചിരുന്നു. വിദ്യാര്‍ഥികളുടെ പഠനാവശ്യത്തിന് ഇപ്പോള്‍ അനുവദിച്ച 50 ഫോണുകള്‍ പോരാതെ വന്നാല്‍ സഹകരണ വകുപ്പ് സന്നദ്ധമാണെന്നും ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ അറിയിച്ചു. വൈസ് പ്രസിഡന്റ് ഇ.ബി. അബ്ദുള്‍ സത്താര്‍, ഭരണസമിതി അംഗങ്ങളായ ജൂലിയസ് ആന്റണി, സുലഭ മനോജ്, മധുജ ഹരിദാസ്, സെക്രട്ടറി ടി.വി. വിജയകുമാര്‍, മാനേജര്‍മാരായ സി.എസ്. സജീഷ്, കെ.കെ. രാജേഷ് എന്നിവരും പങ്കെടുത്തു.