ദേശീയതല സ്കോളര്‍ഷിപ്പുമായി അനാമിക രാജേഷ്
ഇരിങ്ങാലക്കുട: ശാന്തിനികേതന്‍ പബ്ലിക് സ്കൂളിലെ പ്ലസ് ടു കംപ്യൂട്ടര്‍ മാത്സ് വിദ്യാര്‍ഥിനിയായ അനാമിക രാജേഷ് നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ (എന്‍ടിഎസ്ഇ) യോഗ്യത നേടി സ്കോളര്‍ഷിപ്പ് കൈവരിച്ചു. സംസ്ഥാന തല പരീക്ഷയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട് ദേശീയ തലത്തിലെ രണ്ടാംഘട്ട പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയാണ് ഈ വിജയം കരസ്ഥമാക്കിയത്. സിബിഎസ്ഇ പുസ്തകങ്ങളോടൊപ്പം സ്റ്റേറ്റ് സിലബസിലെ പുസ്തകങ്ങളും റഫറന്‍സിനായി അനാമിക പ്രയോജനപ്പെടുത്തിയിരുന്നു. പെരിഞ്ഞനം കൊല്ലാറ രാജേഷിന്റെയും സ്മിത രാജേഷിന്റെയും മകളാണ് അനാമിക.

യുക്തിവാദി എം.സി. ജോസഫിനെ ശരിയായ രീതിയില്‍ കേരളം വായിച്ചിട്ടില്ല; എം.പി. സുരേന്ദ്രന്
ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി
പല്ലാവൂര്‍ സമിതിയുടെ പത്മ ജ്യോതി പുരസ്കാരങ്ങള്‍ മനു മാസ്റ്റര്‍ക്കും കെ.എസ്. സുധാമനും
എടതിരിഞ്ഞി സെന്ററില്‍ പുതിയ ജലസംഭരണി
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
പാലം പൊളിച്ചിട്ട് ഒരു മാസം; പുനര്‍നിര്‍മാണം എങ്ങുമെത്തിയില്ല