കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സിന്റെ കോവിഡ് പ്രതിരോധ സാമഗ്രികള്‍
ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോവിഡ് പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കും നല്‍കുന്നതിനായി വിവിധ വിദ്യാലയങ്ങളില്‍ നിന്നും സംഭരിച്ച പള്‍സ് ഓക്സി മീറ്ററുകള്‍, പിപിഇ കിറ്റുകള്‍, വിദ്യാര്‍ഥികള്‍ തയാറാക്കിയ മാസ്കുകള്‍ എന്നിവയാണു വിതരണം ചെയ്തത്.

കോവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ജില്ലാ ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ കെ.ഡി. ജയപ്രകാശന്‍, ജില്ലാ ട്രഷറര്‍ കെ.വി. സുശീല്‍, റോവര്‍ വിഭാഗം ഹെഡ്ക്വാര്‍ട്ടേഴ്സ് കമ്മീഷണര്‍ വി.ബി. പ്രസാദ്, സ്കൗട്ട് മാസ്റ്റര്‍ ഡോ. എസ്.ആര്. രാഗേഷ് എന്നിവര്‍ പ്രസംഗിച്ചു.

കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
അവയവദാനത്തിന് ഉദാത്ത മാതൃക നല്കിയ ആദിത്തിന്റെ കുടുംബം സമൂഹത്തിന് മാതൃകയെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ട്രെയിനിനടിയിലേക്ക് വീഴാനിരുന്ന യുവതിക്ക് രക്ഷയായി; ധീരതയ്ക്ക് ആദരം നേടി കെ.വി. സന്തോഷ്
നഗരസഭാ മൈതാനത്ത് ലോറി ചെളിക്കുരുക്കില്; ഒടുവില്‍ രക്ഷകനായി ജെസിബി
മൈതാനം ചെളിക്കുളമായി; പ്രതിഷേധവുമായി യുവമോര്‍ച്ച