വാക്സിന് വിതരണത്തിലെ അപാകത, മുരിയാട് മണ്ഡലം കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തി
മുരിയാട്: വാക്സിന് വിതരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുരിയാട് മണ്ഡലം കോണ്‍ഗ്രസ് ആനന്ദപുരം സിഎച്ച്സിയുടെ മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി. ജില്ലാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ധര്‍ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ബ്ലോക്ക് സെക്രട്ടറിമാരായ എം.എന്‍. രമേശ്, ശ്രീജിത്ത് പട്ടത്ത്, മണ്ഡലം സെക്രട്ടറി തുഷം സൈമണ്‍, പഞ്ചായത്ത് അംഗങ്ങളായ സേവ്യര്‍ ആളൂക്കാരന്‍, നിത അര്ജുന്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജസ്റ്റിന് ജോര്‍ജ്, ഷൈജോ അരിക്കാട്ട്, മഹിളാ കോണ്‍ഗ്രസ് നേതാക്കളായ മോളി ജേക്കബ്, ശാരിക രാമകൃഷ്ണന്, ജിഷ ജോബി എന്നിവര്‍ പ്രസംഗിച്ചു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
വിജയോത്സവം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി