ചീപ്പ് തുറക്കാത്തതു മൂലം പടിയൂര്‍ പഞ്ചായത്തിലെ നിരവധി പ്രദേശങ്ങള്‍ വെള്ളക്കെട്ടില്‍
ഇരിങ്ങാലക്കുട: പടിയൂര്പൂമംഗലം അതിര്‍ത്തിയില്‍ ഷണ്മുഖം കനാല്‍ പ്രദേശത്തെ പാലത്തിലുള്ള ചീപ്പ് തുറക്കാത്തതു മൂലം പടിയൂര്‍ പഞ്ചായത്തിലെ നിരവധി പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാകുന്നു. 400 ഏക്കര്‍ വരുന്ന പാടശേഖരത്തിലെ മുണ്ടകന്‍ കൃഷി തുടങ്ങുന്നതിന് കേവലം നിലമൊരുക്കാന്‍ കര്‍ഷകര്‍ക്ക് കഴിയുന്നില്ല. പൂമംഗലംപടിയൂര് പ്രദേശത്തെ ഏതാനും പുഞ്ച കര്‍ഷകര്‍ക്കു വേണ്ടി കൃഷി കഴിയുമ്പോള്‍ പൊളിച്ചു മാറ്റാമെന്ന വ്യവസ്ഥയില്‍ വെള്ളം ശേഖരിക്കാന്‍ വേണ്ടി നിര്‍മിച്ചിട്ടുള്ള തടയണയാണ് കാലാവധി കഴിഞ്ഞിട്ടും അധികൃതര്‍ പൊളിച്ചു മാറ്റാത്തത്. ഓണത്തോട് കൂടി ഞാറുനടാനും അതിനുള്ള ഒരുക്കങ്ങള്‍ കര്‍ഷകര്‍ നടത്താനിരിക്കുന്നതിനിടയിലാണ് പഞ്ചായത്തിലെ ഈ അനാസ്ഥ. ഇതിനു ഉടനടി പരിഹാരം കാണാന്‍ ബിഡിജെഎസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് എ.ആര്. ജയചന്ദ്രന് ആവശ്യപ്പെട്ടു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
യാത്രക്കാരേ, ഇത് മാലിന്യം തള്ളാനുള്ള ഇടമല്ല
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
പടിയൂര്‍ ക്ഷീരോല്പാദക സഹകരണസംഘത്തിന്റെ 40-ാം വാര്‍ഷികാഘോഷവും മില്‍മ ഷോപ്പിയുടെ ഉദ്ഘാടനവും നടത്തി