യൂത്ത് കോണ്‍ഗ്രസ് ആസാദ് റോഡ ഇന്ധനവില പ്രവചന മത്സരം നടത്തി
ഇരിങ്ങാലക്കുട: യൂത്ത് കോണ്‍ഗ്രസ് ആസാദ് റോഡ് 13ാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദിനംപ്രതിയുള്ള ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് വേറിട്ട പ്രതിഷേധ സമരം നടത്തി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഇന്ധന നികുതി തീവെട്ടിക്കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് ഇന്ധനവില പ്രവചന മത്സരം നടത്തിയത്. ഈ മാസം ഒന്നിലെ ഇരിങ്ങാലക്കുട പെട്രോള്‍ പമ്പിലെ ഇന്ധനവില ശരിയായി പ്രവചിച്ച ഇരിങ്ങാലക്കുട നഗരസഭ 11ാം വാര്‍ഡ് അംഗം പി.വി. വിജിത്ത് ഒന്നാം സമ്മാനം കരസ്ഥമാക്കി. 14ാം വാര്‍ഡിലെ കിരണ്‍ ബാബു, ജിന്റോ കെ. ആന്റണി എന്നിവര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. യൂത്ത് കോണ്‍ഗ്രസ് ആസാദ് റോഡ് വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് വിനു ആന്റണി ഒന്നാം സമ്മാനം നേടിയ വിജിത്തിനു രണ്ടു ലിറ്റര്‍ പെട്രോള്‍ സമ്മാനമായി നല്കി. രണ്ടാം സമ്മാനം കരസ്ഥമാക്കിയവര്‍ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ വീതം സമ്മാനമായി നല്കി. യൂത്ത് കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി അംഗങ്ങളായ അര്ജുന് ഭാസ്കരന്, ഇ.എസ്. അഖില്‍, സാഗര്‍ സുരേഷ്, വിനീഷ് വിജയന് എന്നിവര്‍ നേതൃത്വം നല്കി.