സിപിഐ-ഇരിങ്ങാലക്കുട ഭക്ഷ്യപച്ചക്കറികിറ്റ് വിതരണം ചെയ്തു
ഇരിങ്ങാലക്കുട: കോവിഡ് മൂലവും ലോക്ഡൗണ്‍ മൂലവും ധാരാളം കുടുംബങ്ങള്‍ അത്യാവശ്യക്കാരായി ഉണ്ടെന്നു മനസിലാക്കി സിപിഐ ഇരിങ്ങാലക്കുട ടൗണ്‍ ലോക്കല്‍ കമ്മിറ്റി ഭക്ഷ്യപച്ചക്കറി കിറ്റ് വിതരണം ചെയ്തു. 125 കുടുംബങ്ങള്‍ക്കു 500 രൂപ വിലവരുന്ന ഭക്ഷ്യപച്ചക്കറി കിറ്റാണ് വിതരണം ചെയ്തത്. 10 ഓളം ഇനം സാമഗ്രികള്‍ അടങ്ങിയ ഭക്ഷ്യകിറ്റാണ് വിതരണം ചെയ്തത്. കോവിഡ് മാനദണ്ഡം പാലിച്ച് ടൗണിലെ ബ്രാഞ്ച് സെക്രട്ടറിമാരും പ്രധാന പ്രവര്‍ത്തകരും ചേര്‍ന്ന് അര്‍ഹതപ്പെട്ടവരുടെ വീടുകളില്‍ ഭക്ഷ്യപച്ചക്കറി കിറ്റ് എത്തിച്ചുനല്‍കി. മണ്ഡലം സെക്രട്ടറി പി. മണി കിറ്റിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.എസ്. പ്രസാദ്, അഡ്വ. രാജേഷ് തമ്പാന്, വര്‍ദ്ധനന്‍ പുളിക്കല്‍, ബെന്നി വിന്‍സെന്റ്, അഡ്വ. പി.ജെ. ജോബി, സുനില്‍, വി.കെ. സരിത, വിവിധ ബ്രാഞ്ച് സെക്രട്ടറിമാര്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്കി.