സെന്റ് ജോസഫ്സ് കോളജ് കാലിക്കട്ട് വോളീബോള്‍ ചാമ്പ്യന്മാര്
ഇരിങ്ങാലക്കുട: കാലിക്കട്ട് യൂണിവേഴ്സിറ്റി വനിത ഇന്റര്‍സോണ്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ചാമ്പ്യന്മാരായി. കാലിക്കട്ട് യൂണിവേഴ്സിറ്റി ചാമ്പ്യന്‍ഷിപ്പുകളില്‍ 43ാം തവണയാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് വോളീബോള്‍ ടീം ചാമ്പ്യന്മാരാകുന്നത്. ഫൈനലില്‍ സെന്റ് മേരീസ് കോളജ് സുല്‍ത്താന്‍ ബത്തേരിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (2515, 2511, 2516) തോല്‍പ്പിച്ചാണ് സെന്റ് ജോസഫ്സ് കോളജ് ജേതാക്കളായത്. മൂന്നാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരത്തില്‍ നൈപുണ്യ കോളജ് കറുകുറ്റി, സിപിഇ കാലിക്കട്ട് യൂണിവേഴ്സിറ്റിയെ തോല്‍പ്പിച്ച് മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്ക് സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ആശ തെരേസ് ട്രോഫികള്‍ സമ്മാനിച്ചു.

കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
അവയവദാനത്തിന് ഉദാത്ത മാതൃക നല്കിയ ആദിത്തിന്റെ കുടുംബം സമൂഹത്തിന് മാതൃകയെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ട്രെയിനിനടിയിലേക്ക് വീഴാനിരുന്ന യുവതിക്ക് രക്ഷയായി; ധീരതയ്ക്ക് ആദരം നേടി കെ.വി. സന്തോഷ്
നഗരസഭാ മൈതാനത്ത് ലോറി ചെളിക്കുരുക്കില്; ഒടുവില്‍ രക്ഷകനായി ജെസിബി
മൈതാനം ചെളിക്കുളമായി; പ്രതിഷേധവുമായി യുവമോര്‍ച്ച
നൃത്തച്ചുവടുകളുമായി പുലിക്കൂട്ടം, ആരവം മുഴക്കി പുരുഷാരം