ബാങ്ക് പ്രസിഡന്റിന്റെ കോലം കെട്ടിതൂക്കി ബിജെപി പ്രവര്‍ത്തകര്‍
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന കെ.കെ. ദിവാകരന്റെ കോലം ബിജെപി പ്രവര്‍ത്തകര്‍ കെട്ടിതൂക്കി. പ്രസിഡന്റ് അടക്കമുള്ളവരുടെ ഭരണസമിതിയെ പിരിച്ചുവിട്ടുകൊണ്ടുള്ള മുന്നറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മാപ്രാണം മാടായിക്കോണം സ്കൂളിനു എതിര്‍വശത്തായി ബാങ്ക് പ്രസിഡന്റിന്റെ വീടിനു സമീപത്തായാണ് ബിജെപി പ്രവര്‍ത്തകര്‍ മരത്തില്‍ കോലം കെട്ടിതൂക്കിയത്. വായ്പയെടുത്തിരുന്ന പൊറത്തിശേരി മുന്‍ പഞ്ചായത്തംഗം മുകുന്ദന് തൂങ്ങി മരിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രസിഡന്റിന്റെ കോലം കെട്ടിതൂക്കിയത്. ബിജെപി മണ്ഡലം സെക്രട്ടറി ടി.കെ. ഷാജു, സന്തോഷ് കാര്യാടന്‍, ഷൈലേന്ദ്രന് കാട്ടുങ്ങല്‍, ബൈജു മരാത്താക്കര, അനിലന്‍ കാക്കനാടന് എന്നിവര്‍ നേതൃത്വം നല്കി.

ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കുട്ടന്‍കുളം നവീകരണം വീണ്ടും തുടങ്ങുന്നു; മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
സാവിത്രി വധം: കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല