നെല്‍മണിയിലും ജീരകത്തിലും വിരിഞ്ഞു വിശുദ്ധ യൗസേപ്പിതാവിന്റെ ചിത്രം

അവിട്ടത്തൂര്‍: നെല്‍മണിയിലും ജീരകത്തിലും വിശുദ്ധ യൗസേപ്പിതാവിന്റെ ചിത്രം വരച്ച് ജോസ് പെരേപ്പാടന്. വിശുദ്ധരുടെയടക്കം നിരവധി രൂപങ്ങള്‍ നിര്‍മിച്ച് ശ്രദ്ധേയമായ വ്യക്തിയാണ് അവിട്ടത്തൂര്‍ സ്വദേശിയായ ഇദ്ദേഹം.

ദിവ്യകാരുണ്യ വര്‍ഷത്തില്‍ മൂന്നര അടി ഉയരത്തില്‍ ഈര്‍ക്കിലിയില്‍ ദിവ്യകാരുണ്യത്തിന്റെ ശില്പം നിര്‍മിച്ചിരുന്നു. ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷന് സ്ത്രീശുശു സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ചുമര് ചിത്രങ്ങള്‍ വരച്ചതടക്കം നിരവധി ചുമര് ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്.
